ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് കരൾ രോഗത്തിൻ്റെ തുടക്കമാകാം

നമ്മുടെ ശരീരത്തിലെ പല സുപ്രധാന പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന അവയവമാണ് കരൾ. രക്തം ശുദ്ധീകരിക്കുന്നത് മുതൽ ശരീരത്തിൽ നിന്ന് വിഷമാലിന്യങ്ങൾ പുറന്തള്ളുന്നതടക്കം കരളിൻ്റെ പ്രധാന പ്രവർത്തനങ്ങളാണ്. കരളിൻ്റെ പ്രവർത്തനം നിലച്ചാൽ അത് ജീവന് പോലും ഭീഷണിയാകാറുണ്ട്. ശരീരം പല സമയങ്ങളിലായി കാണിക്കുന്ന ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് കരൾ രോഗത്തിൻ്റെ തുടക്കമാകാം.

  • വിട്ടുമാറാത്ത ക്ഷീണമാണ് കരള്‍ രോഗങ്ങളില്‍ ആദ്യം കാണുന്നൊരു ലക്ഷണം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും നമുക്ക് തളര്‍ച്ച തോന്നാം എന്നതിനാല്‍ മിക്കവരും ഇത് കാര്യമായി എടുക്കുകയേ ഇല്ല. നമുക്ക് ഉന്മേഷം (എനര്‍ജി) നല്‍കുന്നതില്‍ കരള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. രോഗം ബാധിക്കപ്പെടുമ്പോള്‍ കരളിന് ഇങ്ങനെയുള്ള ധര്‍മ്മങ്ങള്‍ വേണ്ടവിധം ചെയ്യാൻ സാധിക്കാതെ വരുന്നു. ഇതിനാലാണ് ക്ഷീണം അനുഭവപ്പെടുന്നത്.
  • കരളിൻ്റെ പ്രവര്‍ത്തനം മോശമാകുമ്പോഴാണ് തൊലിപ്പുറത്തും കണ്ണിലുമൊക്കെ നിറം വ്യത്യാസം അനുഭവപ്പെടുന്നത്. രക്തത്തില്‍ മഞ്ഞ നിറം വര്‍ധിക്കുമ്പോഴാണ് ഈ നിറ വ്യത്യാസം ശരീരം കാണിച്ച് തുടങ്ങുന്നത്. മഞ്ഞപ്പിത്തം രോഗം മൂര്‍ച്ഛിക്കുമ്പോഴും ഈ അവസ്ഥയുണ്ടാകാറുണ്ട്. കരള്‍വീക്കം അഥവാ സിറോസിസ് എന്ന അവസ്ഥയാണ് ഇതിന് കാരണമാകുന്നത്.
  • വയറുവേദനയാണ് മറ്റൊരു ലക്ഷണം. ഇതും പക്ഷേ നമ്മള്‍ എളുപ്പത്തില്‍ നിസാരമായി തള്ളിക്കളയാൻ സാധ്യതയുള്ളൊരു പ്രശ്നമാണ്. നേരിയ വേദന മുതല്‍ കാഠിന്യമുള്ള വേദന വരെ ഇത്തരത്തില്‍ അനുഭവപ്പെടാം. 
  • കാലിലെ നീര് പല രോഗങ്ങളുടെയും ലക്ഷണമാണ്. കാലില്‍ ഫ്‌ളൂയിഡ് കെട്ടി നില്‍ക്കുന്നത് കരള്‍ രോഗത്തിൻ്റെ ലക്ഷണം കൂടിയാണ്. കരള്‍ ഉത്പാദിപ്പിക്കുന്ന ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ കരളിനെയും വ്യക്കകളെയും ആരോഗ്യത്തോടെ സൂക്ഷിക്കുകയും രക്തധമനികളില്‍ നിന്നും സമീപത്തെ കോശസംയുക്തങ്ങളില്‍ നിന്നുമുള്ള ദ്രാവകത്തിൻ്റെ ചോര്‍ച്ച തടയുകയും ചെയ്യുന്നു. കരളിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആവശ്യത്തിന് ആല്‍ബുമിന്‍ ഉത്പാദിപ്പിക്കാതെ വരുന്നതോടെ ദ്രാവകങ്ങള്‍ കാലുകളിലും കണങ്കാലിലും വയറിലുമൊക്കെ അടിഞ്ഞു കൂടാന്‍ തുടങ്ങും.
  • കരളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ആദ്യമുണ്ടാകുന്ന ലക്ഷണമാണ് തൊലിപ്പുറത്തെ ചൊറിച്ചില്‍.  കരള്‍ രോഗം മൂലമുണ്ടാകുന്ന ചൊറിച്ചിലൂടെ തിണ്ണര്‍പ്പുകള്‍ ഉണ്ടാകാറില്ല.

Be the first to comment

Leave a Reply

Your email address will not be published.


*