‘കുറ്റക്കാരെങ്കിൽ ശിക്ഷിക്കട്ടെ’; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണസമിതിയാണ് തീരുമാനങ്ങളെടുത്തത്. ഇഡി അന്വേഷണം നടത്തി കുറ്റക്കാരെങ്കിൽ ശിക്ഷിക്കട്ടെ. സഹകരണബാങ്കുകളിലെ പ്രശ്നങ്ങൾ നിയമങ്ങൾ ശക്തമാക്കുന്നതോടെ പരിഹരിക്കപ്പെടുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. മന്ത്രിസഭാ പുന:സംഘടനയെ പറ്റി ആലോചനകളൊന്നും നടന്നിട്ടില്ലെന്നും പിന്നീട് ആലോചിക്കുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎമ്മിനെതിരെ ആരോപണവുമായി മുന്‍ ബാങ്ക് ഡയറക്ടര്‍ ലളിതന്‍ രംഗത്തെത്തിയിരുന്നു. കട്ടവരെ കിട്ടാത്തതുകൊണ്ട് കിട്ടിയവരെ കുടുക്കാന്‍ സിപിഐഎം ശ്രമിക്കുന്നുവെന്നാണ് ലളിതൻ്റെ ആരോപണം. കരുവന്നൂര്‍ മുന്‍ ബാങ്ക് സെക്രട്ടറിയും സിപിഐഎം ലോക്കല്‍ സെക്രട്ടറി സുനില്‍ കുമാറുമാണ് ചതിച്ചതെന്നും ലളിതന്‍ ആരോപിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*