റോസ് വാട്ടർ ഈ രീതിയിൽ ഉപയോ​ഗിച്ചാൽ മുഖം സുന്ദരമാക്കാം

ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. റോസ് വാട്ടറിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തെ ലോലമാക്കുകയും എക്സിമ ഉൾപ്പെടെയുള്ള ചർമ്മ അവസ്ഥകളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സൂര്യതാപം മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും ഗുണകരമാണ്. പതിവായി റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിൻ്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്നു. 

മുഖസൗന്ദര്യത്തിന് റോസ് വാട്ടർ ഈ രീതിയിൽ ഉപയോ​ഗിക്കാം

  • യുവത്വം നിലനിർത്താനും വാർദ്ധക്യം മൂലമുണ്ടാകുന്ന വരകളും ചുളിവുകളും ഒരു പരിധി വരെ തടയാനും റോസ് വാട്ടർ പതിവായി ഉപയോഗിക്കുന്നത് ഒരു മികച്ച പരിഹാര മാർഗ്ഗമാണ്. അൽപം റോസ് വാട്ടറും അൽപം ​ഗ്ലിസറനും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. റോസ്‌വാട്ടറിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന് താഴെയുള്ള കറുപ്പകറ്റാൻ സഹായിക്കും. 
  • മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ വേഗത്തിൽ അകറ്റാൻ റോസ് വാട്ടറിന് കഴിയും. അൽപം കടലമാവും അതിലേക്ക് മൂന്ന് സ്പൂൺ റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് സഹായിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*