ഏറ്റുമാനൂർ: അനധികൃത സ്വത്ത് സമ്പാദനവുമായി കോട്ടയം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവനെ സസ്പെൻഡ് ചെയ്തു. ഡോക്ടർക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്ത വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2013 മുതൽ 2018 വരെ അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തിൽ. ഇതിന്റെ അടിസ്ഥാനത്തിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നായിരുന്നു വിജിലൻസിന്റെ ശുപാർശ. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.
Be the first to comment