ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അധികൃതമായി കുടിയേറുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 21ന് അനധികൃത കുടിയേറ്റമെന്നാരോപിച്ച് 300 ഇന്ത്യന്‍ യാത്രക്കാര്‍ സഞ്ചരിച്ച വിമാനം ഫ്രാന്‍സില്‍ പിടിച്ചുവച്ചതോടെയാണ് വീണ്ടും അനധികൃത കുടിയേറ്റം ചര്‍ച്ചയായത്. വാട്രി വിമാനത്താവളത്തിൽ അഞ്ച് ദിവസമാണ് യാത്രക്കാരെ തടഞ്ഞുവച്ചത്. വിഷയം ഇന്ത്യ പരിശോധിച്ചുവരികയാണ്. ഡിസംബര്‍ 26ന് മുംബൈയിലേക്ക് തിരികെ അയച്ച ലെജന്‍ഡ് ഇന്ത്യന്‍ എയര്‍ലൈന്‍സിലെ യാത്രക്കാരെ പ്രാദേശിക പോലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. പ്രധാനമായും പഞ്ചാബിലെയും ഗുജറാത്തിലെയും യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ചെറിയ റൊമാനിയന്‍ എയര്‍ലൈനില്‍ ഉള്‍പ്പെടുന്ന A340 യുഎഇയില്‍ നിന്നു നിക്കരാഗ്വയിലേക്കുള്ള യാത്രയ്ക്കിടെ മനുഷ്യക്കടത്ത് നടത്താനുള്ള സാധ്യതയുണ്ടെന്ന് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് താഴെയിറക്കുകയും യാത്രക്കാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. എന്നാല്‍ നാലു ദിവസത്തിനുശേൽം വി മാനം ബോംബേയിലേക്ക് തിരിച്ചയക്കുകയായിരുന്നു. അഞ്ച് കുട്ടികളുള്‍പ്പെടെയുള്ള 25 യാത്രക്കാര്‍ ഫ്രാന്‍സില്‍ തന്നെ അഭയം തേടുകയും ചെയ്തു. പാരീസില്‍ കുടുങ്ങിയ യാത്രക്കാര്‍ അമേരിക്കന്‍ അതിര്‍ത്തി അധികൃതമായി കടക്കുന്നതിന് മുമ്പ് നിക്കരാഗ്വ വഴി മെക്‌സിക്കോയിലേക്ക് യാത്ര ചെയ്യാനായിരുന്നു യാത്രക്കാരുടെ പദ്ധതിയെന്നാണ് ഗുജറാത്ത് പോലീസ് പുറത്തുവിട്ട പ്രാഥമിക വിവരങ്ങള്‍.
ഈ അനധികൃത കുടിയേറ്റ വഴികള്‍ ഇന്ത്യയില്‍ സുപരിചിതവുമാണ്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുകയെന്ന് സൂചിപ്പിക്കുന്ന പഞ്ചാബി പദമായ ഡങ്കിയില്‍ നിന്നു കടമെടുത്ത ഡങ്കി റൂട്ടുകള്‍ എന്നാണ് ഈ യാത്രാ മാര്‍ഗത്തെ വിളിക്കുന്നത്. ഈ അതിര്‍ത്തികടക്കാന്‍ കള്ളക്കടത്തുകാര്‍ക്ക് 43,500 മുതല്‍ 130,500 യൂറോ വരെയാണ് യാത്രക്കാര്‍ നല്‍കിയത്. അനധികൃതമായി കുടിയേറ്റം നടക്കുന്നതില്‍ വ്യാജ ഏജന്റുമാര്‍ക്കും വലിയ പങ്കാണുള്ളത്. വലിയ തുക ആവശ്യപ്പെട്ടാണ് ഏജന്‍സികള്‍ ആളുകളെ കടത്തിവിടുന്നതും. കാടു മാര്‍ഗമുള്ള അനധികൃത കുടിയേറ്റമാണെങ്കില്‍ 30-40 ലക്ഷം വരെയും ചെലവാകുമെന്നാണ് ഒരു ഏജന്‍സിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
Be the first to comment