മ്യാൻമാറിലെ അനധികൃത കുടിയേറ്റം: ഇന്ത്യ അതിർത്തിയിൽ മതിൽ പണിയും; അമിത് ഷാ

ന്യൂഡൽഹി: മ്യാൻമാറിൽ നിന്നുമുള്ള അനധികൃത കുടിയേറ്റം തടയാൻ അതിർത്തികളിൽ മതിൽ പണിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മ്യാൻമാരിൽ തുടരുന്ന വംശീയ സംഘട്ടനങ്ങളെ തുടർന്നാണ് അനധികൃത കുടിയേറ്റം. ഇതേത്തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ 600-ലധികം മ്യാൻമർ സൈനികരാണ് ഇന്ത്യയിലേക്ക് കുടിയേറ്റം നടത്തിയിരിക്കുന്നത്. പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈനിലെ ഭീകരവാദ ഗ്രൂപ്പായ അരാക്കൻ ആർമി പ്രദേശം പിടിച്ചെടുത്തിനെ തുടർന്നാണ് മ്യാൻമാർ നിന്നും കൂടിയേറ്റം തുടങ്ങിയത്. മിസോറാമിലെ ലോങ്ടായ് ജില്ലയിലാണ് മ്യാൻമാർ നിന്നുള്ള കുടിയേറ്റക്കാർ അഭയം പ്രാപിക്കുന്നത്.

അതിർത്തിയിൽ മതിൽ സ്ഥാപിക്കുന്നതു വഴി ഇരുരാജ്യങ്ങൾക്കുമിടയിലെ സഞ്ചാരവും ഇന്ത്യ പൂർണമായും ഒഴിവാക്കും. ഇതോടെ അതിർത്തിയിലെ ജനങ്ങൾക്ക് മ്യാൻമാറിലേക്ക് പോകുന്നതിന് വിസ വേണ്ടി വരുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*