കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എസ്എഫ്ഐയുടെ ആള്‍മാറാട്ടം; വിവാദമായതോടെ തിരുത്തി പ്രിൻസിപ്പൽ

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾമാറാട്ടം വിവാദമായതോടെ തിരുത്തി പ്രിൻസിപ്പൽ. യുയുസിയുടെ പേര് നൽകിയതിൽ പിശക് പറ്റി എന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി. പിശക് പറ്റി എന്ന് പ്രിൻസിപ്പൽ കേരള സർവ്വകലാശാലയെ അറിയിച്ചു. പ്രിനിസിപ്പലിനോട് അടിയന്തിരമായി നേരിട്ട് ഹാജരാകാൻ കേരള സർവ്വകലാശാല ആവശ്യപ്പെട്ടു. 

യുയുസി ആയി ജയിച്ച അനഘക്ക് പകരം കോളേജിൽ നിന്ന് നൽകിയത് എസ്എഫ്ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേരായിരുന്നു. വിവാദമായപ്പോൾ പിശക് എന്നുപറഞ്ഞു തടി ഊരാൻ ആണ് പ്രിൻസിപ്പലിന്റെ ശ്രമം. സർവ്വകലാശാല തെരഞ്ഞെടുപ്പ് നടപടിയിൽ അടക്കം സംശയം കാണുന്നുവെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും സർവ്വകലാശാല അറിയിച്ചു. 

ഡിസംബര്‍ 12 ന് കോളജില്‍ നടന്ന യുയുസി തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പാനലില്‍ നിന്നും ആരോമല്‍, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്നും സര്‍വകലാശാലയിലേക്ക് യുയുസിമാരുടെ പേരു നല്‍കിയപ്പോള്‍, അനഘയ്ക്ക് പകരം സംഘടനാ നേതാവായ എ വിശാഖിന്റെ പേരാണ് നല്‍കിയത്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിശാഖ് മത്സരിച്ചിരുന്നില്ല. കോളജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുയുസിമാരില്‍ നിന്നാണ് വോട്ടെടുപ്പിലൂടെ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുക. 

 

Be the first to comment

Leave a Reply

Your email address will not be published.


*