സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഓവേറിയൻ ക്യാന്‍സര്‍ അഥവാ അണ്ഡാശയ അർബുദം. പ്രാരംഭ ഘട്ടത്തിൽ ഇത് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. അണ്ഡാശയ അർബുദത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
- അടിവയറിലോ പെൽവിസിലോ പെല്‍വിക് ഭാഗത്തോ ഉണ്ടാകുന്ന വേദന അണ്ഡാശയ അർബുദത്തിൻ്റെ ലക്ഷണമായിരിക്കാം.
- അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുന്നതും ഒരു സൂചനയാണ്
- എപ്പോഴും വയറു വീര്‍ത്തിരിക്കുന്നതും നെഞ്ചെരിച്ചിലും മറ്റ് ദഹന പ്രശ്നങ്ങളും അണ്ഡാശയ അർബുദത്തിൻ്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
- ഭക്ഷണം മുഴുവനും കഴിക്കുന്നതിന് മുമ്പ് അല്ലെങ്കില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുന്നതും രോഗ ലക്ഷണമാകാം.
- വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക തുടങ്ങിയവയൊക്കെ അണ്ഡാശയ അർബുദത്തിൻ്റെ ലക്ഷണങ്ങളായും ഉണ്ടാകാം.
- നടുവേദനയുംചിലപ്പോള്‍ അണ്ഡാശയ അർബുദത്തിൻ്റെ ലക്ഷണങ്ങളാകാം.
- ആർത്തവ ക്രമത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, തലമുടി കൊഴിച്ചിൽ തുടങ്ങിയവയൊക്കെ അണ്ഡാശയ അർബുദത്തിൻ്റെ ലക്ഷണങ്ങളാകാം.
- ക്ഷീണം പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. അണ്ഡാശയ അർബുദത്തിൻ്റെ സൂചനയായും ക്ഷീണം തോന്നാം.
Be the first to comment