2023ൽ കേരളം കണ്ടത്‌ രണ്ടേകാൽകോടി സഞ്ചാരികൾ; സർവകാല റെക്കോർഡ്‌

തിരുവനന്തപുരം: വിനോദസഞ്ചാരികളുടെ വരവിൽ 2023ൽ സർവകാല റെക്കോർഡിട്ട് കേരളം. 2023ൽ 2.25 കോടി സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. കോവിഡിന് മുമ്പുള്ളതിനേക്കാൾ സഞ്ചാരികളെത്തി. പ്രളയത്തിനും കോവിഡിനുംശേഷം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ വരവിൽ സംസ്ഥാനം വൻ വർധനയാണ് രേഖപ്പെടുത്തിയത്. 

2020ലെ കോവിഡ് ലോക്ക് ഡൗണിൽ വിനോദ സഞ്ചാരികളുടെ വരവിൽ 72.77 ശതമാനം ഇടിവുണ്ടായി.  2021ൽ സഞ്ചാരികളുടെ വരവ് 42.56 ശതമാനം വർധിച്ചു. 2022ൽ അത്‌ ഇരട്ടിയിലധികമായി. 152 ശതമാനമായിരുന്നു വർധന. കഴിഞ്ഞ വർഷം 17.22 ശതമാനം വളർച്ചയാണ് നേടിയത്. 2,18,71,641 ആഭ്യന്തര വിനോദസഞ്ചാരികളും 6,49,057 വിദേശ സഞ്ചാരികളുമാണ് 2023ൽ എത്തിയത്.

2023ൽ ആഭ്യന്തരസഞ്ചാരികളുടെ എണ്ണം 1,88,67,414 ആയി. കോവിഡിനുശേഷം കേരളത്തിലെ വിനോദസഞ്ചാര മേഖല അസാധാരണ തിരിച്ചുവരവാണ് നടത്തിയത്. നൂതന മാർക്കറ്റിങ്‌ തന്ത്രങ്ങളും പൊതു-സ്വകാര്യ പങ്കാളിത്തവും വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് കാരണമായി.

Be the first to comment

Leave a Reply

Your email address will not be published.


*