ആടുജീവിതത്തിനും ടീമിനും ആശംസകളുമായി നടൻ സൂര്യ

സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ആടുജീവിതം സിനിമയുടെ റിലീസിന് ആശംസകളുമായി തെന്നിന്ത്യൻ താരം സൂര്യ. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണ് ആടുജീവിതമെന്ന് സൂര്യ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

അതിജീവനത്തിൻ്റെ കഥ പറയാനായി 14 വർഷത്തെ ആവേശം, ആടുജീവിതത്തിൻ്റെ ഈ മാറ്റത്തിന് വേണ്ടിയും അത് പ്രാവർത്തികമാക്കുന്നതിനും വേണ്ടിയുമുള്ള പരിശ്രമം ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് സംഭവിക്കുക. സംവിധായകൻ ബ്ലെസി & ടീം, പൃഥ്വിരാജ്, എ ആർ റഹ്‌മാൻ സാർ എന്നിവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ – എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്.

സൂര്യയുടെ ആശംസകൾക്ക് നടൻ പൃഥ്വിരാജ് നന്ദി പറഞ്ഞു. നേരത്തെ ചിത്രത്തിനായി സൂര്യയോട് കഥ പറഞ്ഞിരുന്നതായി ബ്ലെസി പറഞ്ഞിരുന്നു. മാർച്ച് 28 നാണ് ആടുജീവിതം സിനിമ തീയേറ്ററുകളിൽ എത്തുന്നത്.

2008 പ്രാരംഭ ജോലികൾ ആരംഭിച്ച ആടുജീവിതം 2018 ലാണ് ചിതീകരണം ആരംഭിച്ചത്. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിൻ്റെ ആടുജീവിതം എന്ന ബെന്യാമിൻ്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ള ചിത്രമാണിത്. ചിത്രത്തിൻ്റെ ടീസറുകളും ട്രെയ്‌ലറും വൻ ജന ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*