യു.കെ.യിൽ മാഞ്ചെസ്റ്ററിലെ വീട്ടിൽ തീപിടുത്തം: നാലുവയസുകാരിക്ക് ദാരുണാന്ത്യം

യു.കെ: മാഞ്ചസ്റ്ററിലെ വീട്ടിലുണ്ടായ തീപിടുത്തത്തിൽ നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം. നഗരത്തിലെ റുഷോം പ്രദേശത്തെ കെട്ടിടത്തിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ കുട്ടിയെ രക്ഷിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ നാലു സ്റ്റേഷനുകളിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

തീവെയ്പ്പ് ആസുത്രിതമാണെന്ന സംശയത്തിൽ 44 കാരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ കുട്ടിയ്ക്ക് പരിചയമുണ്ടായിരുന്നതായാണ് സൂചന. സംഭവത്തിന് പിന്നിൽ എന്താണെന്ന് അറിയാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറയുന്നു. വിവരങ്ങൾ എന്തെങ്കിിലും അറിയാവുന്നവർ വിവരം നൽകണമെന്ന് അന്വേഷണ സംഘം അഭ്യർഥിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*