ജി 20 ഉച്ചകോടി; വേദികള്‍ക്കരികില്‍ കുരങ്ങന്‍മാര്‍; തുരത്താന്‍ ഹനുമാന്‍ കുരങ്ങുകളുടെ പോസ്റ്ററുകളുമായി സംഘാടകര്‍

കുരങ്ങന്മാരുടെ സ്ഥിരം താവളങ്ങളില്‍ ജി 20യുടെ വേദികള്‍ ഒരുക്കിയതോടെ പുലിവാല് പിടിച്ച് സംഘാടകര്‍. കുരങ്ങന്‍മാരുടെ ശല്ല്യം സഹിക്കാനാകാതെ നട്ടംതിരിയുകയാണ് സംഘാടകര്‍. ഇവയെ തുരത്താന്‍ ഹനുമാന്‍ കുരങ്ങുകളുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഇപ്പോൾ. കുരങ്ങുകളെ തുരത്തുന്നതിനായി ഹനുമാന്‍ കുരങ്ങിന്റെ ശബ്ദം അനുകരിക്കാന്‍ കഴിയുന്ന നാല്‍പ്പതോളം പേരുടെ സഹായവും തേടിയിട്ടുണ്ട്. സാധാരണ കുരങ്ങുകളുടെ പേടി സ്വപ്‌നമാണ് ഹനുമാന്‍ കുരങ്ങുകള്‍.

ദില്ലി നഗരത്തില്‍ പലയിടങ്ങളിലും കുരങ്ങുകളുടെ ശല്ല്യം രൂക്ഷമാണ്. നഗരത്തില്‍ അലഞ്ഞുനടക്കുന്ന കുരങ്ങന്‍മാര്‍ ജനങ്ങളെ ഉപദ്രവിച്ചും, സാധനങ്ങള്‍ തട്ടിയെടുത്തും പലപ്പോഴും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*