ന്യൂഡല്‍ഹി: കാസര്‍കോഡ് മോക് പോളിനിടെ ബിജെപിയ്ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചെന്ന റിപ്പോര്‍ട്ട് തെറ്റെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീം കോടതിയില്‍. ഇക്കാര്യത്തില്‍ ജില്ലാ കളക്ടറോട് വിവരങ്ങള്‍ ആരാഞ്ഞെന്നും വാര്‍ത്ത തെറ്റാണെന്നു ബോധ്യപ്പെട്ടെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. വിവിപാറ്റ് പൂര്‍ണമായും എണ്ണണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
കാസര്‍ക്കോഡ് മോക് പോളിനിടെ ബിജെപിയ്ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതായി വാര്‍ത്തകളുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. തുടര്‍ന്ന് ഇത് അന്വേഷിക്കാന്‍ കോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. വാര്‍ത്ത തെറ്റെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി സീനിയര്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ നിതേഷ് കുമാര്‍ വ്യാസ് കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദ റിപ്പോര്‍ട്ട് നല്‍കുമെന്നും ജസ്റ്റിസുമാരായ സഞ്ജിവ് ഖന്നയെയും ദീപാങ്കര്‍ ദത്തയെയും കമ്മീഷന്‍ അറിയിച്ചു.
Be the first to comment