
തൃശൂർ: മകനും മരുമകളും പേരക്കുട്ടിയും കിടന്നിരുന്ന മുറിയിലേക്കു ഗൃഹനാഥൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. മൂന്നു പേർക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മണ്ണുന്തി ചിറക്കാക്കോട് ഇന്ന് പുലർച്ചെയാണ് സംഭവം.
ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെന്‍ഡുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പിന്നാലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥൻ കൊട്ടേക്കാടൻ ജോൺസനും ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബവഴക്കിനെ തുടർന്നാണ് ജോൺസൺ തീകൊളുത്തിയതെന്നാണ് വിവരം.
ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷം മകനേയും മരുമകളെയും കൊച്ചുമകനേയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചത്.
Be the first to comment