ഏറ്റുമാനൂർ കാണക്കാരി ഗവ. വി. എച്ച്. എസ്. സ്‌കൂളിൽ കിഫ്ബി സഹായത്തോടെ നിർമിച്ച പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

ഏറ്റുമാനൂർ :കാണക്കാരി ഗവൺമെന്റ് വി.എച്ച്.എസ്. സ്‌കൂളിൽ കിഫ്ബി സഹായത്തോടെ 1.3 കോടി രൂപ ചെലവിൽ നിർമിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ  നിർവഹിച്ചു.അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷനായി. 

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തി . കില ചീഫ് മാനേജർ കെ.സി. സുബ്രഹ്‌മണ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കൊച്ചുറാണി സെബാസ്റ്റ്യൻ, ആഷാമോൾ ജോബി, സിൻസി മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, എക്‌സിക്യൂട്ടീവ് എൻജിനീയർ പി.കെ. സുരേഷ് കുമാർ,ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ലൗലിമോൾ വർഗീസ്, വിനീത രാഗേഷ്, കാണക്കാരി അരവിന്ദാക്ഷൻ, പഞ്ചായത്തംഗങ്ങളായ ജോർജ് ഗർവ്വാസിസ്, ത്യേസ്യാമ്മ സെബാസ്റ്റ്യൻ, ബിൻസി സിറിയക്, തമ്പി ജോസഫ്, അനിത ജയമോഹൻ, വി. ശ്യാംകുമാർ, ശ്രീജ ഷിബു, ബെറ്റ്‌സിമോൾ ജോഷി, മേരി തുമ്പക്കര, പി.ടി.എ. വൈസ് പ്രസിഡന്റ് സി.കെ. ബിജു, എം.പി.റ്റി.എ. പ്രസിഡന്റ് മേരി ചെറിയാൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എം. ഷാജി, മനീഷ്, ജോണി ചാത്തൻചിറ, സെബാസ്റ്റിയൻ കടുവാക്കുഴി, രാഗേഷ് പുറമറ്റം, റോയി ചാണകപ്പാറ എന്നിവർ പങ്കെടുത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*