ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവം; 75,000 രൂപ പിഴയിട്ട് കോടതി

മലപ്പുറം തിരൂരിൽ ബിരിയാണിയിൽ കോഴിത്തല കണ്ടെത്തിയ സംഭവത്തിൽ ആർഡിഒ കോടതി 75,000 രൂപ പിഴയിട്ടു. മുത്തൂരിലെ പൊറോട്ട സ്റ്റാൾ എന്ന ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിലായിരുന്നു കോഴിത്തല കണ്ടെത്തിയത്. സംഭവത്തിൽ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടപെട്ട് പൂട്ടിച്ചിരുന്നു.

നവംബർ അഞ്ചിന് തിരൂർ പി സി പടി സ്വദേശിയായ അധ്യാപിക പ്രതിഭയാണ് വീട്ടിലേക്ക് നാല് ബിരിയാണി കഴിഞ്ഞ ദിവസം പാഴ്സലായി വാങ്ങിയത്. ഇതിലൊരു കവർ തുറന്നു നോക്കിയപ്പോഴാണ് കോഴിയുടെ തല കണ്ടെത്തിയത്. ഹോട്ടലിനെതിരായ പരാതിയിൽ ഭക്ഷ്യസുരക്ഷ ഓഫീസർ പരിശോധന നടത്തി ഹോട്ടൽ അടച്ചു പൂട്ടുകയായിരുന്നു. ഭക്ഷ്യസുരക്ഷ എൻഫോഴ്സ്മെന്റ് അസിസ്റ്റൻഡ് കമ്മീഷണർ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷ ഓഫീസർ എം.എൻ ഷംസിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയിരുന്നത്.

താൻ വാങ്ങിയ ഭക്ഷണത്തിൽ എണ്ണയിൽ വറുത്തെടുത്ത രീതിയിലായിരുന്നു കോഴിത്തലയുണ്ടായിരുന്നതെന്നും കോഴിയുടെ കൊക്കുൾപ്പെടെ ഇതിലുണ്ടായിരുന്നെന്ന് പ്രതിഭ പറഞ്ഞിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*