പയപ്പാറിൽ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിടെ മരിച്ച സംഭവം; രാജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം:പയപ്പാർ ചെക്ക് ഡാമിൽ യുവാവ് കുടുങ്ങി മരിക്കുവാനുള്ള കാരണം കരൂർ പഞ്ചായത്ത്ഭരണസമിതിയുടെ അനാസ്ഥയാണെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജിമഞ്ഞക്കടമ്പിൽ ആരോപിച്ചു.

ചെക്ക് ഡാമിന് മുകളിലൂടെ മറുകരയിൽ താമസിക്കുന്ന ആളുകൾക്ക് നടന്നു പോകാൻ നടപ്പാതകൂടി നിർമ്മിച്ചിരുന്നതാണ്. മഴപെയ്തു വെള്ളം വന്നപ്പോൾ പഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽഡാമിന്റെ ഷട്ടറുകൾ തുറന്നു കൊടുക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നും, പഞ്ചായത്ത്അധികൃതരുടെ അനുമതിയോടുകൂടിയാണ് നാട്ടുകാർ ചേർന്ന് ചെക്ക് ഡാം അഴിച്ചുവിട്ടത്എന്നിരിക്കെ പഞ്ചായത്ത് ഭരണസമിതിക്ക് അപകട മരണത്തിൽ നിന്നുംഒഴിഞ്ഞുമാറാനാവില്ലെന്നും, മരണപ്പെട്ട രാജുവിന്റെ കുടുംബത്തിന് മതിയായ സാമ്പത്തികധനസഹായം നൽകുവാൻ പഞ്ചായത്ത് ഭരണ സമിതി തയ്യാറാവണമെന്നും സജി ആവശ്യപ്പെട്ടു.

 

Be the first to comment

Leave a Reply

Your email address will not be published.


*