
തിരുവനന്തപുരം : കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ വെൺപാലവട്ടത്തിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മേൽപ്പാലച്ചിൽ ഇടിച്ച് യുവതി റോഡിലേകക് വീണ് മരിച്ച സംഭവത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരേ കേസെടുത്ത് പോലീസ്. അമിത വേഗത, അശ്രദ്ധ തുടങ്ങിയ കാരണങ്ങളാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
സ്കൂട്ടറിന് പിന്നിലിരുന്ന സിമിയാണ് മരിച്ചത്. സിമിയുടെ മകൾ ശിവന്യയും സിനിയും ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ശിവന്യയേകും സിമിയേയും പിന്നിലിരുത്തി സിനിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ആദ്യ പാലത്തിന്‍റെ മധ്യഭാഗത്തുകൂടി സഞ്ചരിച്ചിരുന്ന സ്കൂട്ടർ പിന്നീട് കൈവരിയിലിടിച്ച് മേൽപ്പാലത്തിൽ നിന്നും സ്കൂട്ടറിന്‍റെ നിയന്ത്രണം വിട്ടതോടെ മൂന്നു പേരും താഴേയ്ക്ക് വീഴുകയായിരുന്നു.
സ്കൂട്ടർ കൈവരിയിൽ ഇടിച്ചു നിന്നു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ സിമി മരിക്കുകയായിരുന്നു.
Be the first to comment