ഡ്രൈവറില്ലാതെ ട്രെയിൻ ഓടിയ സംഭവം: ലോക്കോ പൈലറ്റിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു

ജമ്മു കശ്‍മീർ :  ജമ്മു കശ്‍മീരിലെ കത്വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ പത്താൻകോട്ടിലേക്ക് ഓടിയ ഭയാനകമായ സംഭവത്തിൽ ലോക്കോ പൈലറ്റിനെ നോർത്തേൺ റെയിൽവേ സർവീസിൽ നിന്ന് നീക്കം ചെയ്തു.  ലോക്കോ പൈലറ്റായ സന്ദീപ് കുമാറിനെയാണ് സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്.  അച്ചടക്ക അതോറിറ്റിയായ സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയർ (ഡിഎംഇ) ആണ് ഇത് സംബന്ധിച്ച് നോട്ടീസ് പുറപ്പെടുവിച്ചത്. 

സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയർ (ഡിഎംഇ) നൽകിയ നോട്ടീസിൽ, ലോക്കോ പൈലറ്റായ സന്ദീപ് കുമാർ, റെയിൽവേ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തന്‍റെ ചുമതലകൾ നിറവേറ്റുന്നതിലും സുരക്ഷിതമായ നടപടികൾ പാലിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് ആരോപിച്ചു.  ലോക്കോ പൈലറ്റിന്‍റെ തെറ്റായ നടപടിക്രമങ്ങൾ 53 വാഗണുകൾക്കൊപ്പം ട്രെയിനിൻ്റെ അനിയന്ത്രിതമായ ചലനത്തിലേക്ക് നയിച്ചുവെന്നും ഇത് സുരക്ഷയ്ക്ക് കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നതായും അറിയിപ്പിൽ വ്യക്തമാക്കുന്നു.

സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയർ (ഡിഎംഇ)സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി.  ഇന്ത്യൻ റെയിൽവേയുടെ , പ്രത്യേകിച്ച് വടക്കൻ റെയിൽവേയുടെ സുരക്ഷാ പ്രശസ്‍തിയെ പ്രതികൂലമായി ബാധിക്കുമെന്ന് നോട്ടീസ് ഊന്നിപ്പറഞ്ഞു.  ചീഫ് ലോക്കോ ഇൻസ്‌പെക്ടർമാരും (സിഎൽഐ) ഉദ്യോഗസ്ഥരും ആവർത്തിച്ച് കൗൺസിലിംഗ് നടത്തിയിട്ടും, ലോക്കോ പൈലറ്റ് ശരിയായ നടപടിക്രമങ്ങൾ അവഗണിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും നിരവധി ട്രെയിനുകൾക്ക് കാലതാമസമുണ്ടാക്കുകയും ചെയ്‌തുവെന്നും നോട്ടീസിൽ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*