ആലപ്പുഴയില്‍ വീട് കയറി ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം ; പ്രതി പിടിയിൽ

ആലപ്പുഴ : രാമങ്കരിയിൽ വീട് കയറി യുവാവിനെ ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. കലവൂർ സ്വ​ദേശി സുബിൻ ആണ് പിടിയിലായത്. രാമങ്കേരി വേഴപ്ര സ്വദേശി പുത്തൻപറമ്പിൽ ബൈജുവിനെ വെട്ടിപ്പിരിക്കേല്‍പ്പിച്ചായിരുന്നു ഒപ്പമുണ്ടായിരുന്ന യുവതിയുമായി സുബന്‍ കടന്നത്. 

സുബിനെ കോയമ്പത്തൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. ബൈജുവിന്റെ വീട്ടിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയ സുബിന്റെ ഭാര്യയായ രഞ്ജിനിയെയും പോലീസ് കണ്ടെത്തിയിട്ടുണ്ട് ഇന്നലെയാണ് ബൈജുവിന്റെ വീട് കയറി ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബൈജുവിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. വെട്ടേറ്റ ബൈജു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

സുബിനുമായി പിണങ്ങി കഴിയുകയായിരുന്ന രഞ്ജിനി ബൈജുവിനൊപ്പം താമസിക്കുന്നത് അറിഞ്ഞതാണ് പ്രകോപനമെന്ന് പോലീസ് പറയുന്നു. ബൈജുവിന്റെ വീട്ടിലെത്തിയ പ്രതി വെട്ടിപരിക്കേൽപ്പിച്ച്, യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

അതേസമയം സുബിന്റെ ഉപദ്രവം സഹിക്കാനാവാതെ ബന്ധം ഉപേക്ഷിച്ചതാണെന്നാണ് രഞ്ജിനി പോലീസിനോട് പറഞ്ഞു. സുബിനുമായി പിണങ്ങിക്കഴിയുന്ന യുവതി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബൈജുവിനൊപ്പമാണ് താമസിച്ചിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*