കോവിഡ് കേസുകളില്‍ വര്‍ധന; രാജ്യത്ത് ഇന്നലെ 752 രോഗികള്‍; ആറ് മാസത്തെ ഉയര്‍ന്ന നിരക്ക്

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്നു. ഇന്നലെ 752 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാലു പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ വർഷം മെയ് 21ന് ശേഷമുള്ള ഏറ്റവും ഉയർന്ന കേസുകളാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 3420 ആയി. 325 പേർ രോഗമുക്തി നേടി. റിപ്പോർട്ട് ചെയ്യപ്പെട്ട നാല് മരണങ്ങളിൽ രണ്ടെണ്ണം കേരളത്തിലും മറ്റുള്ളവർ കർണാടകയിലും രാജസ്ഥാനിലുമാണ്.

രാജ്യത്തെ ഭൂരിഭാഗം കേസുകളും കേരളത്തിലാണ്. ഇന്നലെ 266 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2782 ആയി. കർണാടക 175, തമിഴ്നാട് 117, മഹാരാഷ്ട്ര 68, ഗുജറാത്ത് 44, ഗോവ 24 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.

ഇന്നലെ സംസ്ഥാനത്ത് 265 പേർക്കായിരുന്നു കോവിഡ് സ്ഥീരീകരിച്ചത്. ജെഎൻ 1 കോവിഡ് ഉപവകഭേദം സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസം കേന്ദ്ര ജാഗ്രതാ നിർദേശം നൽകിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*