പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭരണം നഷ്ടമാകുമെന്ന പ്രചാരണം ശക്തമാക്കി ഇന്ത്യ സഖ്യം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭരണം നഷ്ടമാകുമെന്ന പ്രചാരണം ശക്തമാക്കി ഇന്ത്യ സഖ്യം. മോദിയും അമിത്ഷായും 4ന് തൊഴിൽരഹിതരാകുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ. കാറ്റ് മാറി വീശുന്നു എന്നായിരുന്നു മമത ബാനർജിയും ലാലു പ്രസാദും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അതേ സമയം അവസാന ഘട്ട തെരെഞ്ഞടുപ്പിന്റെ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ വാരാണസിയിലെ പ്രചാരണത്തിന്റെ നേതൃത്വം ബിജെപി അമിത്ഷായ്ക്ക് നൽകി. 

അവസാനഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള പരസ്യപ്രചരണം നാളെ അവസാനിക്കും. 8 സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി ഉൾപ്പെടെയുള്ള 13 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ സീറ്റുകളിലും  ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

പശ്ചിമബംഗാളിൽ 9 ലും ബിഹാറിൽ എട്ട് സീറ്റിലും തെരഞ്ഞെടുപ്പ് നടക്കും. നടി കങ്കണ റണാവത്ത്, കേന്ദ്രമന്ത്രി അനുരാഗ്  ഠാക്കൂർ, അഭിഷേക് ബാനർജി,ലാലുപ്രസാദവിന്റെ മകൾ മിസാ ഭാരതി എന്നിവർ ഈ ഘട്ടത്തിൽ ആണ് ജനവിധി തേടുന്നത്. നാളെ പരസ്യപ്രചാരണം അവസാനിച്ചാൽ കന്യാകുമാരിക്ക് പോകുന്ന നരേന്ദ്രമോദി വിവേകാനന്ദ പാറയിൽ വൈകിട്ട് മുതൽ ധ്യാനം ഇരിക്കും. വോട്ടെടുപ്പ് നടക്കുന്ന ഒന്നാം തീയതി വരെയാണ് മോദി ധ്യാനം ഇരിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*