ഇന്ത്യ-ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നുമുതൽ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം ലണ്ടനിലെ ഓവലിലാണ് നടക്കുന്നത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് മത്സരം ആരംഭിക്കും. 

വർഷങ്ങൾക്കു ശേഷം ഒരു ഐസിസി കിരീടത്തിനായി ഇറങ്ങുന്ന ഇന്ത്യയുടെ ഏറ്റവും വലിയ നഷ്ടം ഋഷഭ് പന്ത് ആയിരിക്കും. വിക്കറ്റ് നഷ്ടപ്പെടുമ്പോഴും കൗണ്ടർ അറ്റാക്കിലൂടെ സ്കോർ ഉയർത്തുന്ന പന്ത് സമീപകാലത്ത് ഇന്ത്യൻ ടെസ്റ്റ് വിജയങ്ങളിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ജസ്പ്രീത് ബുംറയും വലിയ നഷ്ടമാണെങ്കിലും ഷമി, സിറാജ്, ഉമേഷ് എന്നിവരടങ്ങിയ പേസ് ബൗളർമാർ മികച്ചത് തന്നെയാണ്. പന്തിൻ്റെ അഭാവത്തിൽ കെഎസ് ഭരത് കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ഇഷാൻ കിഷൻ്റെ ആക്രമണ ശൈലി ഉപയോഗിക്കാൻ താരത്തെ കളിപ്പിച്ചേക്കാനും ഇടയുണ്ട്. അഞ്ചാം നമ്പരിൽ അജിങ്ക്യ രഹാനെയും ആറാം നമ്പരിൽ വിക്കറ്റ് കീപ്പറുമാവും ഇറങ്ങുക. പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചായതിനാൽ ജഡേജ മാത്രമേ കളിക്കാനിടയുള്ളൂ. അങ്ങനെയെങ്കിൽ ശാർദുൽ താക്കൂർ ടീമിലെത്തും. ടീമിലെ ഒരേയൊരു ലെഫ്റ്റ് ആം സീമറായ ജയ്ദേവ് ഉനദ്കട്ട് ഉമേഷ് യാദവിനു പകരം കളിക്കാനും സാധ്യതയുണ്ട്.

ജോഷ് ഹേസൽവുഡിൻ്റെ സേവനം നഷ്ടമായ ഓസ്ട്രേലിയക്ക് പക്ഷേ, പകരം വെക്കാവുന്ന താരങ്ങളുണ്ട്. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർക്കൊപ്പം സ്കോട്ട് ബോളണ്ട് ആവും മൂന്നാം പേസർ. കാമറൂൺ ഗ്രീനിലൂടെ നാലാം പേസ് ഓപ്ഷൻ. നതാൻ ലിയോൺ ആവും സ്പിന്നർ. ഡേവിഡ് വാർണറിൻ്റെ ഫോമിൽ മാത്രമാണ് ആശങ്കയുള്ളത്.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍).

ഓസീസ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് ഹാരിസ്, മൈക്കല്‍ നെസര്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ടോഡ് മര്‍ഫി, സ്റ്റീവന്‍ സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍.

Be the first to comment

Leave a Reply

Your email address will not be published.


*