74-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം

പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ഇന്ന് ഭാരതം എഴുപത്തി നാലാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ഡൽഹിയിലെ കർത്തവ്യ പഥിൽ രാവിലെ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തിയതോടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കു തുടക്കം കുറിച്ചു.1950 ജനുവരി 26 നു ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിൻറെ ആദരസൂചകമായിട്ടാണ് എല്ലാ വർഷവും ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത്.

റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ഭാരതത്തിന്റെ സമൃദ്ധവും വൈവിധ്യo   നിറഞ്ഞതുമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ടാബ്ലോകളും, നൃത്യനൃത്തങ്ങളും കൂടാതെ ഇന്ത്യൻ സൈനിക ശക്തികളായ ആർമി, നേവി, എയർ ഫോഴ്സ് എന്നിവയുടെ പ്രതാപം പ്രകടമാക്കുന്ന വിവിധ തരം  പ്രകടനങ്ങളും വീക്ഷിക്കാൻ ലക്ഷക്കണക്കിന് ജനങ്ങളാണ് എല്ലാ വർഷവും ഡൽഹിയിൽ എത്തുന്നത്.

ധീര സൈനികർക്കുള്ള പരമോന്നത ബഹുമതികളായ പരംവീർ ചക്ര, അശോക് ചക്ര, വീർ ചക്ര തുടങ്ങിയ ബഹുമതികൾ നൽകി രാജ്യത്തിൻറെ ആദരം അറിയിക്കുന്ന ചടങ്ങും ഇന്നത്തെ ദിവസം രാഷ്‌ട്രപതി നിർവഹിക്കുന്നതാണ്. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചു രാജ്യത്തിൻറെ യശസ്സുയർത്തിയ ശ്രേഷ്ഠരായ ഭാരതീയ പൗരന്മാർക്കുള്ള പദ്മ അവാർഡുകൾ സമ്മാനിക്കുന്നതും റിപ്പബ്ലിക്ക് ദിനത്തിലാണ്.

 

1947 ഇൽ  ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയെങ്കിലും 1950 ജനുവരി 26 നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതും, ഭാരതം ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ആയതും. ഭരണഘടനാ നിർമിതിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിക്കു നേതൃത്വം നൽകിയത് ഭരണഘടന ശില്പി ആയ Dr. BR അംബേദ്‌കർ ആണ്. January 26 ഭരണഘടന ദിനമായും അറിയപ്പെടുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*