ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകാനുള്ള പാതയിലാണെന്ന് ഐക്യരാഷ്ട്രസഭ. ജൂണോടുകൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരും. ഈ സമയം, ചൈനയുടെ ജനസംഖ്യ 142.57 കോടിയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയേക്കാൾ 29 ലക്ഷം ജനം ഇന്ത്യയിൽ കൂടുതലായിരിക്കും. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വർഷം കുറഞ്ഞിരുന്നു. ജൂണിൽ ആഗോള ജനസംഖ്യ 8.045 ബില്യണിലെത്തുമെന്നും റിപ്പോർട്ട് പറയുന്നു.ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് അമേരിക്കയാണ്.2023 മധ്യത്തോടെ 34 കോടി ജനസംഖ്യയാണ് അമേരിക്കയില്‍ പ്രതീക്ഷിക്കുന്നത്.
15 വയസ്സിനും 64 വയസ്സിനും ഇടയിലുള്ള, ഉത്പാദനക്ഷമമെന്ന് വിളിക്കാവുന്ന പ്രായക്കാരില്‍ 68 ശതമാനം പേരും ഇന്ത്യക്കാരാണ്. മൂന്നില്‍ രണ്ട് പേര്‍. ഇന്ത്യയുടെ പ്രത്യുത്പാദനനിരക്കും രണ്ട് കുട്ടികള്‍ എന്ന കണക്കില്‍ തുടരുകയാണ്. പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്ക് 74 വയസ്സായും പുരുഷന്മാര്‍ക്ക് 71 വയസായും വര്‍ദ്ധിച്ചിട്ടുമുണ്ട്.
Be the first to comment