
ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി ട്വന്റി പരമ്പരയ്ക്ക് നാളെ തുടക്കം. പരമ്പരയുടെ ആദ്യകളി നാളെ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സിലാണ് നടക്കുക. രാത്രി ഏഴിനാണ് മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയുള്ളത്. ഇന്ത്യ നിലവില്‍ ട്വന്റി20 ലോകകപ്പ് ജേതാക്കളാണ്. ഇംഗ്ലണ്ട് ടീമും മികച്ച ഫോമിലാണ്. മത്സരത്തിനായി സ്പിന്‍ പിച്ചുണ്ടാക്കാന്‍ സാധ്യതയില്ലെന്നാണ് നിഗമനം.
ലോകകപ്പിനുശേഷം 11 മത്സരങ്ങളിലാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്തത്. അതില്‍ ഏഴിലും സ്കോര്‍ 200 കടന്നിരുന്നു. 297, 283 എന്നിങ്ങനെയായിരുന്നു ഉയര്‍ന്ന സ്കോറുകള്‍. മലയാളി താരം സഞ്ജു സാംസണാകും ഇന്ത്യയുടെ ഓപ്പണര്‍ എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്നും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍നിന്നും സഞ്ജുവിനെ ഒഴിവാക്കിയത് ചര്‍ച്ചയായിരുന്നു. ഇതിനിടെ, മലയാളി വിക്കറ്റ് കീപ്പര്‍ക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷനും രംഗത്തുവന്നു.
അതേസമയം, വലിയ ഒരു ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഷമിയിലാണ് ക്രിക്കറ്റ് ആരാധകരുടെ വലിയ പ്രതീക്ഷ. ഇന്ത്യന്ടീം: സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്, അഭിഷേക് ശര്‍മ, ധ്രുവ് ജുറേല്‍, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, നിതിഷ് കുമാര്‍ റെഡ്ഡി, ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി.
Be the first to comment