അറബിക്കടലിൽ പത്തിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം കടൽ കൊള്ളക്കാര്‍

വടക്കൻ, മധ്യ അറബിക്കടൽ മുതൽ ഏദൻ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്ന മേഖലയിൽ പത്തിലധികം മുൻനിര യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. മറൈൻ കമാൻഡോകളുമായാണ് കപ്പലുകൾ വിന്യസിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി സുരക്ഷിതമാക്കുക, കടൽക്കൊള്ളക്കാരുടെ ഭീഷണി തടയുക ഡ്രോൺ ആക്രമണങ്ങളും തടയുക എന്നിവയാണ് നാവിക സാന്നിധ്യം വർധിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങള്‍. ഇന്ത്യ സ്വതന്ത്രമായാണ് ഈ സമുദ്ര സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നത്.

ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് മോർമുഗാവോ തുടങ്ങിയ ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളും ഐഎൻഎസ് തൽവാർ, ഐഎൻഎസ് തർകാഷ് തുടങ്ങിയ മൾട്ടി-റോൾ ഫ്രിഗേറ്റുകളും ഉള്‍പ്പെട്ടതാണ് സേനാ വിന്യാസം. പി-8I ദീർഘദൂര സമുദ്ര പട്രോളിംഗ് വിമാനങ്ങളും MQ-9B സീ ഗാർഡിയൻ ഡ്രോണുകളും ഉപയോഗിച്ചാണ് പതിവ് ഐഎസ്ആർ (ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം) ദൗത്യങ്ങൾ നടത്തുന്നത്. ഇവ രണ്ടും പടിഞ്ഞാറൻ തീരത്ത് നിന്ന് ഇലക്‌ട്രോ-ഒപ്‌റ്റിക് & അഡ്വാൻസ്‌ഡ് സെൻസറുകൾ ഉപയോഗിച്ച് ഉയർന്ന റെസല്യൂഷൻ ഇമേജറിയുടെ ‘ലൈവ് ഫീഡുകൾ’ നൽകാൻ കഴിവുള്ളവയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*