മണിപ്പൂരിൽ മനുഷ്യാവകാശ ലംഘനം; യു.എസ്. വിദേശകാര്യ വകുപ്പിൻ്റെ റിപ്പോർട്ട് തള്ളി ഇന്ത്യ

ന്യൂഡൽഹി: മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്ന യു.എസ്. വിദേശകാര്യ വകുപ്പിൻ്റെ റിപ്പോർട്ട് തള്ളി ഇന്ത്യ. റിപ്പോർട്ട് പക്ഷപാതപരമാണെന്നും ഭാഗികമായ അറിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. യു.എസ്. വിദേശകാര്യ വകുപ്പിൻ്റെ ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ലേബർ വിഭാഗമാണ് 2023-ലെ കൺട്രി റിപ്പോർട്ട്സ് ഓൺ ഹ്യൂമൻ വിട്ടത്. റൈറ്റ്സ് പ്രാക്ടീസസ് കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്.

ഈ റിപ്പോർട്ടിന് ഇന്ത്യ ഒരു മൂല്യവും കല്പിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. മണിപ്പുരിലെ വംശീയ കലാപത്തിൽ ഗുരുതരമായ മനുഷ്യാവകാശ പ്രശ്നങ്ങളുണ്ടായതായി പൗരസംഘടനകൾ റിപ്പോർട്ട് ചെയ്തതായി യു.എസ്. വിദേശകാര്യ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*