
ന്യൂഡൽഹി: കാനഡ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് ഇന്ത്യ താൽകാലികമായി നിർത്തിവച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകില്ല. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിനറെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ കാനഡ ബന്ധം പൊട്ടിത്തെറിയിലെത്തി നിൽക്കേയാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്.
പ്രവർത്തനപരമായ കാരണങ്ങളാൽ വീസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഓൺലൈൻ വീസ അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷനലിന്റെ അറിയിപ്പിൽ പറയുന്നു.
മലയാളികളടക്കം 20 ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് നിലവിൽ കാനഡയിലുള്ളത്. ഈ സാഹചര്യത്തിൽ കാനഡയും ഇന്ത്യൻ വിസ സർവ്വീസുകൾ സസ്പെൻഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. കുടിയേറ്റത്തിനും പഠനത്തിനും അപേക്ഷ നല്കി കാത്തിരിക്കുന്നവരെ ഇത് ബാധിച്ചേക്കും.
Be the first to comment