അഗ്നി-5 മിസൈൽ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ

തിരുവനന്തപുരം : അഗ്നി-5 മിസൈൽ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ഇന്നലെയാണ് അഗ്നി-5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. തിരുവനന്തപുരം സ്വദേശിയായ മലയാളി ശാസ്ത്രജ്ഞ ഷീന റാണിയാണ് ‘മിഷന്‍ ദിവ്യാസ്ത്ര’ എന്ന പേരില്‍ നടത്തിയ ഈ ദൗത്യത്തിന് ചുക്കാന്‍ പിടിച്ചത്. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് റിസേര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ(ഡിആര്‍ഡിഒ) ശാസ്ത്രജ്ഞയാണ് ഷീന. 1999 മുതല്‍ അഗ്നി മിസൈലുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഭാഗമായി പ്രവ‍ർത്തിക്കുന്നു. 1998-ലെ പൊഖ്‌റാൻ ആണവ പരീക്ഷണത്തിനും നേതൃത്വം നൽകിയിട്ടുണ്ട്.

ഒന്നിലേറെ ആണവ പോര്‍മുനകളുള്ളതും 5,000 കിലോമീറ്റര്‍ ദൂരപരിധിയുള്ളതുമായ അഗ്നി-5 മിസൈല്‍ ഇന്ത്യയുടെ അഭിമാനമായപ്പോള്‍ ഷീന റാണിയും രാജ്യത്തിൻ്റെ അഭിമാന താരമായിരിക്കുകയാണ്. ‘മിസൈല്‍ മാനാ’യ എ പിജെ അബ്ദുള്‍ കലാമാണ് തൻ്റെ പ്രചോദനമെന്ന് ഷീന പറഞ്ഞിട്ടുണ്ട്. മിസൈല്‍ രംഗത്തെ വിദഗ്ധനായ ഡോ അവിനാഷ് ചന്ദറും ഷീനയ്ക്ക് വലിയ പിന്തുണ നൽകിയിട്ടുണ്ട്.  2016-ലെ സയന്റിസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഷീനയെ തേടിയെത്തിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*