75-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ഇന്ത്യ

എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് ദില്ലിയിലെ കർത്തവ്യപഥ് സാക്ഷ്യം വഹിക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. പ്രധാനമന്ത്രി ദില്ലിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 

കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. തുടർന്ന് വിവിധ സൈനിക വിഭാഗങ്ങളുടെ ശക്തി വിളിച്ചോതി പരേഡ് നടക്കും. പിന്നാലെ സംസ്ഥാനങ്ങളുടെ ടാബ്ളോകളും  മാർച്ച് പാസ്റ്റും നടക്കും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ പത്മ – സൈനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തും റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ഉയർത്തി. 

റിപ്പബ്ലിക് ചരിത്രം: 

ഇന്ത്യ റിപ്പബ്ലിക് ആയത് 1950 ജനുവരി 26ന് ആണ്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിനകത്ത് ഒരു ചർച്ച നടന്നു. ഇന്ത്യ ‘റിപ്പബ്ലിക് ‘ ആകണോ ‘ഡൊമിനിയൻ ‘ ആകണോ എന്നതായിരുന്നു ആ ചർച്ചയിൽ ഉയർന്ന പ്രധാന ചോദ്യം. ഡൊമിനിയൻ ആയാൽ ബ്രിട്ടീഷ് രാജാവായിരിക്കും രാഷ്ട്രത്തിന്റെ തലവൻ. എന്നാലും രാജാവിന് പൂർണ്ണമായി ഭരിക്കാനുള്ള അധികാരം ഉണ്ടായിരിക്കില്ല. തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് ആയിരിക്കും ഭരണം നടത്തുക. 1928ൽ കൊൽക്കത്തയിൽ വെച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകണമെന്ന ആവശ്യമാണുയർന്നത്. ഗാന്ധിജിയായിരുന്നു പ്രമേയം അവതരിപ്പിച്ചത്.
തുടർന്ന് 1929ൽ ജവഹർലാൽ നെഹ്റു കോൺഗ്രസ് പ്രസിഡന്റ് ആയതോടെ അതുവരെ ഉയർന്നിരുന്ന വാദങ്ങളെല്ലാം പൊളിഞ്ഞു. ഇന്ത്യക്ക് സ്വതന്ത്ര റിപ്പബ്ലിക് പദവി നൽകണമെന്ന ഔദ്യോഗിക പ്രഖ്യാപനം 1930 ജനുവരി 26ന് ഉണ്ടായി. അന്നു മുതൽ ജനുവരി 26 സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ തുടങ്ങി. പിന്നീട് 1947 ആഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ അന്നു മുതൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു തുടങ്ങി.

1947 ന് സ്വാതന്ത്ര്യം കിട്ടിയെങ്കിലും ഇന്ത്യ അപ്പോഴും റിപ്പബ്ലിക് ആയില്ല. ബ്രിട്ടീഷ് രാജാവായിരുന്നു ഇന്ത്യയുടെ രാഷ്ട്രതലവൻ. തുടർന്ന് അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടനാ നിർമ്മാണസഭ ഭരണഘടന തയ്യാറാക്കുകയും ഡോ. രാജേന്ദ്രപ്രസാദിനെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കുകയും ചെയ്തു.1950 ജനുവരി 26ന് പുതിയ ഭരണഘടന നിലവിൽ വന്നപ്പോൾ ഇന്ത്യ, ബ്രിട്ടനുമായുള്ള ബന്ധം വേർപ്പെടുത്തി. നെഹ്റുവിന്റെ പൂർണ്ണസ്വരാജ് പ്രഖ്യാപനം പ്രാബല്യത്തിൽ വന്ന ദിവസം നമ്മൾ റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നു. ജവഹർലാൽ നെഹ്റു,ബി.ആർ. അംബേദ്കർ എന്നിവരുടെ പ്രസക്തി ഈ ആഘോഷവേളയിൽ നമ്മൾ ഓർക്കേണ്ടതുണ്ട്.

സ്വതന്ത്ര്യം കിട്ടുന്നതിന് മുമ്പും *നമ്മൾ ഈ ദിനം ആഘോഷിച്ചിരുന്നു
*
ജനുവരി 26 നമ്മൾ റിപ്പബ്ലിക് ദിനമായിട്ടാണല്ലോ ആഘോഷിക്കാറുള്ളത്. സ്വതന്ത്ര്യം കിട്ടുന്നതിന് മുമ്പും നമ്മൾ ഈ ദിനം ആഘോഷിച്ചിരുന്നു. എന്നാൽ റിപ്പബ്ലിക് ദിനമായിട്ടായിരുന്നില്ല, സ്വാതന്ത്ര്യദിനമായിട്ടാണ് അക്കാലത്ത് ജനുവരി 26 കൊണ്ടാടിയിരുന്നത്.
ബ്രിട്ടീഷുകാരിൽ നിന്നും പൂർണ്ണസ്വതന്ത്ര്യം നേടുംവരെ സമരം ചെയ്യാൻ 1930ൽ മഹത്മാഗാന്ധിയും മറ്റു ദേശീയ നേതാക്കളും തീരുമാനിച്ചു. അതിന്റെ ആദ്യപടി എന്ന നിലയിൽ ആ വർഷം ജനുവരി 26ന് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും സ്വാതന്ത്ര്യ പ്രതിജ്ഞയെടുത്ത് ആഘോഷിക്കുകയും ചെയ്തു. പിന്നീട് വർഷങ്ങളോളം ആ ദിവസം സ്വാതന്ത്ര്യദിനമായി നാം കൊണ്ടാടുക പതിവായിരുന്നു!

*റിപ്പബ്ലിക് ‘ എന്നുവെച്ചാൽ എന്താണ്?
*
ലാറ്റിൻ ഭാഷയിലെ ‘റെസ് ‘ , ‘പബ്ലിക് ‘ എന്നീ വാക്കുകൾ ചേർന്നാണ് ‘റിപ്പബ്ലിക് ‘ എന്ന പദം ഉണ്ടായത്. ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നാണ് ആ വാക്കിന് അർത്ഥം. പണ്ടൊക്കെ മിക്ക രാജ്യങ്ങളും രാജാക്കന്മാരാണല്ലോ ഭരിച്ചിരുന്നത്. ഭരണകാര്യങ്ങളിൽ ഇടപെടാനോ എങ്ങനെ ഭരിക്കണമെന്ന് പറയാനോ ഒന്നും ജനങ്ങൾക്ക് അവകാശമുണ്ടായിരുന്നില്ല.

രാജാവിന് പകരം ജനങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകൾ ചേർന്ന് ഭരിക്കുന്ന രാജ്യത്തേയാണ് റിപ്പബ്ലിക് എന്ന് പൊതുവെ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*