ഇന്ത്യ ലോകത്തെ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണി

ന്യൂഡല്‍ഹി : ഇന്ത്യ ലോകത്തെ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണി. ആഭ്യന്തര വ്യോമയാന വിപണിയില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. പ്രമുഖ വിമാന കമ്പനികളായ എയര്‍ഇന്ത്യയും ഇന്‍ഡിഗോയും ഫ്‌ളീറ്റിന്റെ വലിപ്പം വികസിപ്പിച്ചതാണ് ഇന്ത്യയ്ക്ക് ഗുണമായത്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആഭ്യന്തര വിമാനശേഷി ഇരട്ടിയായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 ഏപ്രിലിലെ 79 ലക്ഷം സീറ്റുകളില്‍ നിന്ന് 2024 ഏപ്രിലോടെ 1.55 കോടി സീറ്റുകളായി വര്‍ധിപ്പിച്ചതാണ് ഗുണം ചെയ്തത്. കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ തുടങ്ങിയതോടെ ബ്രസീലിനെയും ഇന്തോനേഷ്യയെയും മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത്.

നേരത്തെ ആഭ്യന്തര വ്യോമാന വിപണിയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. ശരാശരി കപാസിറ്റി വളര്‍ച്ചയില്‍ ഇന്ത്യയാണ് മുന്‍പന്തിയില്‍. കഴിഞ്ഞ ദശാബ്ദത്തെ അപേക്ഷിച്ച് വളര്‍ച്ചയില്‍ 6.9 ശതമാനം വളര്‍ച്ചയാണ് നേടിയത്. വളര്‍ച്ചയില്‍ അമേരിക്കയും ചൈനയും വരെ ഇന്ത്യയ്ക്ക് താഴെയാണ്. ചൈനയില്‍ 6.3 ശതമാനം വളര്‍ച്ചയാണെങ്കില്‍ അമേരിക്കയില്‍ ഇത് 2.4 ശതമാനം മാത്രം.

ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ചേര്‍ന്ന് 1000ലധികം വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. രാജ്യത്തെ 10 ആഭ്യന്തര സീറ്റുകളില്‍ 9 എണ്ണവും ഈ രണ്ടു വിമാന കമ്പനികളുടെ കൈവശമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*