ജനുവരി 1 മുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി ഇന്ത്യ

കോവിഡ്  ഭീതിയുടെ പശ്ചാത്തലത്തില്‍ ജനുവരി 1 മുതല്‍ ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് (RT-PCR test) നിര്‍ബന്ധമാക്കി ഇന്ത്യ. ചൈന, ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാര്‍ യാത്രയ്ക്ക് മുമ്പ് എയര്‍ സുവിധ പോര്‍ട്ടലില്‍ അവരുടെ റിപ്പോര്‍ട്ടുകള്‍ അപ്ലോഡ് ചെയ്യണം. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക്, 72 മണിക്കൂറിനുളളിലാകണം പരിശോധനകള്‍ നടത്തേണ്ടതെന്നും ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

ചൈനയിലും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കൊവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേരില്‍ റാന്‍ഡം ടെസ്റ്റുകള്‍ നടത്തുന്നതിന് പുറമേയാണ് ഈ നീക്കമെന്നും മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*