ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടങ്ങി ഇന്ത്യ; ഷൂട്ടിം​ഗിലും തുഴച്ചിലിലും വെള്ളി

ഏഷ്യയുടെ കായികോത്സവത്തില്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. ആദ്യ ദിനത്തില്‍ മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യ വരവറിയിച്ചു. ഷൂട്ടിങ്ങിലും, തുഴച്ചിലിലും ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. രണ്ടിനങ്ങളിലും ആതിഥേയരായ ചൈനയ്ക്കാണ് ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണം.

പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾ വിഭാഗത്തിലാണ് ഇന്ത്യയുടെ അർജുൻ ലാല്‍- അരവിന്ദ് സിങ് സഖ്യം വെള്ളി മെഡൽ നേടിയത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ (ടീം ഇനം) മെഹുലി ഘോഷ്, രമിത, ആഷി ചൗക്‌സി സഖ്യമാണ് മെഡൽ സ്വന്തമാക്കിയത്. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലും രണ്ട് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തി. മെഹുലി ഘോഷ്, രമിത എന്നിവരാണ് ഫൈനലില്‍ ഇടം പിടിച്ചത്.

അതിനിടെ, ഏഷ്യാകപ്പ് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനനില്‍ പ്രവേശിച്ചത്. ബംഗ്ലാദേശിനെ 51 റണ്‍സിന് പുറത്താക്കി മത്സരം കൈപ്പിടിയിലൊതുക്കിയ ഇന്ത്യ 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ഇന്ത്യയുടെ പൂജ വസ്ത്രകാര് നാല് വിക്കറ്റുകള് വീഴ്ത്തി. ജയത്തോടെ ഇന്ത്യന്‍ വനിതകള്‍ മെഡല്‍ ഉറപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*