സ്വർണ ശേഖരത്തിൽ കുതിച്ചുയർന്ന് ഇന്ത്യ; റിസർവ് ബാങ്കിന്റെ കൈവശമുള്ളത് 2200 ടൺ സ്വർണ്ണം

ന്യൂഡൽഹി: സ്വർണ ശേഖരത്തിൽ കുതിച്ചുയർന്ന് ഇന്ത്യ. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ സ്വർണ്ണ ശേഖരമുള്ള രാജ്യമായി ഇന്ത്യ ഉയർന്നു. 131,795 മില്യൺ ഡോളർ വിലമതിക്കുന്ന 2,191.53 ടൺ സ്വർണ്ണ ശേഖരമാണ് ഖജനാവിലുള്ളത്. റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്.  സൗദി അറേബ്യ, യു കെ തുടങ്ങിയ സമ്പന്ന രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ മുന്നിലെത്തിയത്.

ലിസ്റ്റ് പ്രകാരം 8,133.46 ടൺ സ്വർണ്ണ ശേഖരമുള്ള യുഎസാണ് ഒന്നാം സ്ഥാനത്ത്, 3,352 ടൺ സ്വർണ്ണ ശേഖരവുമായി ജർമ്മനി രണ്ടാം സ്ഥാനത്തെത്തി. ഇറ്റലി, ഫ്രാൻസ് റഷ്യ, എന്നീ രാജ്യങ്ങൾക്ക് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തി സ്ഥിരതയ്ക്ക് സ്വർണ ശേഖരം പ്രധാന പങ്കാണ് വഹിക്കുന്നത്. സ്വർണ്ണത്തെ സ്ഥിരവും വിശ്വസനീയവുമായ നിക്ഷേപമായാണ് കണക്കാക്കുന്നത്.

സ്വർണ്ണം കൈവശം വയ്ക്കുന്നതിലൂടെ, രാജ്യങ്ങൾക്ക് അവരുടെ സാമ്പത്തിക സ്ഥിരതയിൽ ആത്മവിശ്വാസം വർദ്ധിക്കും. ഒരു രാജ്യത്തിന്റെ കറൻസിയുടെ മൂല്യത്തെ പിന്തുണയ്ക്കുന്നതിൽ സ്വർണ്ണത്തിന് നിർണായക പങ്കുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*