‘ഇന്ത്യ’ ഇന്ന് മണിപ്പൂരിലേക്ക്; കുക്കി, മെയ്‌തെയ് ക്യാമ്പുകൾ സന്ദർശിക്കും

ദില്ലി: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ മണിപ്പൂർ സന്ദർശനം ഇന്നും നാളെയുമായി നടക്കും. ഇന്ത്യ സഖ്യത്തിലെ 16 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 21 എംപിമാരാണ് കലാപ കലുഷിതമായ മണിപ്പൂരിലെത്തുന്നത്. 

കോൺഗ്രസ് നേതാക്കളായ അധീർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, ഫൂലോ ദേവി നേതം, കെ സുരേഷ് എന്നിവരും ഉൾപ്പെടുന്നു. ടിഎംസിയുടെ സുസ്മിത ദേവ്, എഎപിയിൽ നിന്ന് സുശീൽ ഗുപ്ത, ശിവസേന (യുബിടി)യിൽ നിന്ന് അരവിന്ദ് സാവന്ത്, ഡിഎംകെയിൽ നിന്ന് കനിമൊഴി കരുണാനിധി, ജെഡിയു നേതാക്കളായ രാജീവ് രഞ്ജൻ സിംഗ്, അനീൽ പ്രസാദ് ഹെഗ്‌ഡെ, സന്തോഷ് കുമാർ (സിപിഐ), എഎ റഹീം (സിപിഐഎം), മനോജ് കുമാർ. ഝാ (ആർജെഡി), ജാവേദ് അലി ഖാൻ (സമാജ്വാദി പാർട്ടി), മഹുവ മാജി (ജെഎംഎം), പിപി മുഹമ്മദ് ഫൈസൽ (എൻസിപി), ഇ ടി മുഹമ്മദ് ബഷീർ (ഐയുഎംഎൽ), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി), ഡി രവികുമാർ (വിസികെ), തിരു തോൽ തിരുമാവളവൻ (വിസികെ), ) ജയന്ത് സിംഗ് (RLD) എന്നിവരെയാണ് മണിപ്പൂർ സന്ദർശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ആദ്യം മലയോര മേഖലകളും പിന്നീട് താഴ്‌വരയും സന്ദർശിക്കുമെന്നാണ് പ്രതിപക്ഷ നേതാക്കൾ അറിയിച്ചിരിക്കുന്നത്. സംഘം മണിപ്പൂരിലെ കുക്കി, മെയ്‌തെയ് ക്യാമ്പുകൾ സന്ദർശിക്കും. ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രതിപക്ഷ സംഘം ഗവർണറെ കാണും.  പര്യടനം പൂർത്തിയാക്കി രാഷ്ട്രപതിക്കും സർക്കാരിനും റിപ്പോർട്ട് സമർപ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*