
ടി20 ലോക കപ്പ് ഫൈനലില്‍ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത്ശര്‍മ്മയും വിക്കറ്റ് കീപ്പര്‍ പന്തുമാണ് നഷ്ടപ്പെട്ട വിക്കറ്റുകള്‍. രണ്ട് ഫോര്‍ അടക്കം അഞ്ച് ബോളില്‍ നിന്ന് ഒമ്പത് റണ്‍സുമായാണ് രോഹിത് ഗ്രൗണ്ട് വിട്ടത്. മൂന്നമനായി ഇറങ്ങിയത് ഋഷഭ് പന്തായിരുന്നു. രണ്ട് ബോള്‍ നേരിട്ടെങ്കിലും ഒരു റണ്‍പോലും ഇല്ലാതെയാണ് പന്ത് പവലിയനിലേക്ക് മടങ്ങിയത്.
രണ്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 23 ന് രണ്ട് വിക്കറ്റ് എന്നതായിരുന്നു ഇന്ത്യന്‍ സ്‌കോര്‍. പിന്നാലെ സൂര്യകുമാര്‍ യാദവ് ക്രീസില്‍ എത്തിയെങ്കിലും അഞ്ചാമത്തെ ഓവറിലെ മൂന്നാം പന്തില്‍ ബൗണ്ടറിക്ക് സമീപം ക്ലാസന്‍ ക്യച്ച് എടുത്തതോടെ ഇന്ത്യക്ക് മൂന്നുപ്രധാന വിക്കറ്റുകള്‍ നഷ്ടമായി. അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്നതാണ് ഇന്ത്യന്‍ സ്‌കോര്‍. സൗത്ത് ആഫ്രിക്കക്കായി കേശവ് മഹാരാജ് രണ്ടും കഗിസോ റബാഡ ഒരു വിക്കറ്റും നേടിയിട്ടുണ്ട്.
Be the first to comment