ഇന്ത്യക്ക് കൂറ്റന്‍ ജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20യില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. 170 റണ്‍സ് വിജലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിയ്ക്ക് 16.5 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് ആവേശ് ഖാന്‍ വീഴ്ത്തിയത് നാല് വിക്കറ്റാണ്. ട്വന്റി-20യിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഇന്ത്യക്ക് വിജയം അനിവാര്യമായിരുന്ന പോരാട്ടത്തില്‍ ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പെത്തി. 20 പന്തില്‍ 20 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. തുടക്കത്തില്‍ ആവേശ് ഖാന്റെ പന്ത് കൊണ്ട് പരുക്കേറ്റ് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ബാവുമ പുറത്തേക്ക് പോയപ്പോള്‍ തന്നെ ടീമിന് തിരിച്ചടിയായി. പകരക്കാരനായെത്തിയ ഡ്വയിന്‍ പ്രിട്ടോയിസിനെയും നിലയുറപ്പിക്കാന്‍ ആവേശ് ഖാന്‍ അനുവദിച്ചില്ല. പിന്നീട് ക്വിന്റണി ഡീ കോക്കും റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി . നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 169 റണ്‍സെടുത്തത്. 27 പന്തില്‍ 56 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ 31 പന്തില്‍ 46 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കക്കുവേണ്ടി ലുങ്കി എങ്കിഡി രണ്ട് വിക്കറ്റെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*