ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം

ധരംശാല: ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം. രണ്ടാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ട് 195 റൺസിന് ഓൾ ഔട്ടായി. ഒരു ഇന്നിം​ഗ്സിനും 64 റൺസിനുമാണ് ഇന്ത്യയുടെ ജയം. 84 റൺസെടുത്ത ജോ റൂട്ടിൻ്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യൻ ജയം അൽപ്പം വൈകിപ്പിച്ചത്. പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ 477 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്നാം ദിനം നാല് റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് കൂട്ടിച്ചേര്‍ക്കാനായത്. കുല്‍ദീപ് യാദവ് 30 റണ്‍സും ജസ്പ്രീത് ബുംറ 20 റണ്‍സെടുത്തും പുറത്തായി. ഇം​ഗ്ലണ്ടിനായി സ്പിന്നര്‍ ഷുഹൈബ് ബഷീര്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റ് കരിയറിൽ 700 വിക്കറ്റ് തികച്ചതും മത്സരത്തിൻ്റെ പ്രത്യേകതയാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*