
പാകിസ്താൻ വ്യോമ പാതാ അടച്ചതിന് പിന്നാലെ ഇന്ത്യൻ വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പുകൾ പുറത്തിറക്കി. പാക്കിസ്ഥാന് മുകളിലൂടെയുള്ള വഴി ഒഴിവാക്കി പുതിയ റൂട്ട് തെരഞ്ഞെടുക്കുക വഴി യാത്ര സമയത്തിൽ മാറ്റം ഉണ്ടാകും.
നിലവിലെ സാഹചര്യത്തിൽ യാത്രക്കാർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടിൽ വിമാന കമ്പനികൾ ഖേദം രേഖപ്പെടുത്തി. നേരത്തെ സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി പാക് വ്യോമ പാത ഒഴിവാക്കിയാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.
ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടികള്‍ക്കു അതേ രീതിയില്‍ തിരിച്ചടിച്ചടിക്കാനാണ് പാകിസ്ഥാന്റെ തീരുമാനം. ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വീസ മരവിപ്പിച്ചു. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഇനി പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതിയില്ല. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം മുപ്പതായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. സിംല കരാര്‍ അടക്കം ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും റദ്ദാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Be the first to comment