
ഉടനടി രാജ്യം വിടണം നശിക്കട്ടെ അമേരിക്കയിലെ ആഭ്യന്തര വകുപ്പ് നിരവധി വിദേശ വിദ്യാർത്ഥികൾക്ക് ഇമെയിൽ അയച്ചതായി വിവരം. കോളേജുകളിൽ പ്രതിഷേധ പരിപാടികളിൽ ഭാഗമായതിന് പിന്നാലെയാണ് സർക്കാർ നടപടി എന്നാണ് വിവരം. ഇന്ത്യൻ വിദ്യാർത്ഥികൾക്കടക്കം ഇത്തരത്തിൽ കത്ത് ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ലൈക്ക് ചെയ്തതിന് വരെ രാജ്യം വിടാൻ നിർദ്ദേശം ലഭിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ആണ് നടപടിക്ക് പിന്നിൽ. പ്രതിഷേധ പരിപാടികളിൽ നേരിട്ട് പങ്കെടുത്തവരെയും ഇതിന് ഓൺലൈൻ ആയി പിന്തുണ നൽകിയവരെയും രാജ്യത്ത് നിന്ന് പുറത്താക്കുക എന്ന നയമാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. ഉപരിപഠനത്തിനുള്ള പുതിയ അപേക്ഷകരെയും സർക്കാർ വിശദമായി പരിശോധിക്കുന്നുണ്ട്. പ്രതിഷേധങ്ങളോട് അനുഭാവം പുലർത്തുന്നവരെ അമേരിക്കയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കും.
2023 -24 അക്കാദമിക് വർഷത്തെ കണക്കുപ്രകാരം അമേരിക്കയിൽ 11 ലക്ഷം വിദേശ വിദ്യാർത്ഥികളുണ്ട്. ഇതിൽ 3.31 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ്. ഹമാസ് പോലുള്ള സംഘടനകളെ പിന്തുണക്കുന്നവരെ കണ്ടെത്താൻ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്കാണ് അമേരിക്ക തുടക്കമിട്ടിരിക്കുന്നത്. മൂന്നാഴ്ചക്കുള്ളിൽ 300 വിദേശ വിദ്യാർത്ഥികൾക്ക് ഇതിലൂടെ മടങ്ങി പോകാനുള്ള നിർദ്ദേശം ലഭിച്ചു.
Be the first to comment