ദില്ലി: ഇന്ത്യ ചൈന അതിർത്തിയിൽ സൈനിക ശക്തി ഉയർത്താൻ വമ്പൻ റോക്കറ്റ് ലോഞ്ച് സിസ്റ്റവുമായി ഇന്ത്യൻ സൈന്യം. ഇന്ത്യ ചൈന തർക്കം നിലനിൽക്കുന്ന വടക്കൻ അതിർത്തിയിൽ പിനാക മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ച് സിസ്റ്റത്തിന്‍റെ ഭാഗമായുള്ള രണ്ട് 214 എംഎം മൾട്ടി ബാരൽ റോക്കറ്റ് വിക്ഷേപണ റെജിമെന്‍റുകൾ സ്ഥാപിക്കാനുള്ള നടപടികൾ ഇന്ത്യൻ സൈന്യം ആരംഭിച്ചു. ഇന്ത്യ തദ്ദേശമായി നിർമ്മിച്ച റോക്കറ്റ് ലോഞ്ച് സിസ്റ്റമാണ് പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ.
അതിർത്തിയിൽ ഭീഷണി തുടരുന്ന സാഹചര്യത്തിൽ ആറ് പിനാക റെജിമെന്‍റുകൾ സ്ഥാപിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതിൽ രണ്ടെണ്ണമാണ് വടക്കൻ ചൈന അതിർത്തിയിലും കിഴക്കൻ ലഡാക്കിൽ ഇന്ത്യ ചൈന നിയന്ത്രണരേഖയിലും സ്ഥാപിക്കാൻ അനുമതിയായത്. ഈ രണ്ട് റെജിമെന്‍റുകളിലേക്കുമുള്ള സൈനിക ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക പരിശീലനം നൽകിവരികയാണ്. ആറ് മാസത്തിനുള്ളിൽ ഇവരുടെ പരിശീലനം പൂർത്തിയാകുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ട് വന്നു.
Be the first to comment