ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന് അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്ന് ഗൗതം ഗംഭീര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റുകളിലും തിളങ്ങിയ താരമാണ് അശ്വിന്‍. എന്നാല്‍ രാജ്യന്തര തലത്തില്‍ അശ്വിനിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് സാധിച്ചില്ലെന്നും ഗംഭീര്‍ പ്രതികരിച്ചു.
എക്കാലവും ഒരു ബൗളറായി മാത്രമാണ് ഇന്ത്യന്‍ ടീമില്‍ അശ്വിന് അവസരം ലഭിച്ചത്. നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ബാറ്റുചെയ്യേണ്ട താരമാണ് അശ്വിന്‍. എന്നാല്‍ അത് തിരിച്ചറിയാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് സാാധിച്ചില്ലെന്നും ഗംഭീര്‍ പറഞ്ഞു.
ഇന്ത്യയ്ക്കായി 100 ടെസ്റ്റുകളും 116 ഏകദിനങ്ങളും 65 ട്വന്റി 20യും അശ്വിന്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലുമായി 4,000ത്തിലധികം റണ്‍സും 700ലധികം വിക്കറ്റുകളും നേടാന്‍ താരത്തിന് കഴിഞ്ഞു.
Be the first to comment