വിജയം തുടര്‍ന്ന് പ്രഗ്നാനന്ദ; കാള്‍സണ് പിന്നാലെ ലോക രണ്ടാം നമ്പര്‍ താരത്തെയും തോല്‍പ്പിച്ചു

നോര്‍വേ: നോര്‍വേ ചെസ്സ് ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേശ്ബാബു പ്രഗ്നാനന്ദ. ടൂര്‍ണമെന്റില്‍ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയും  പ്രഗ്നാനന്ദയുടെ മുന്നില്‍ മുട്ടുമടക്കി. ഈ വിജയത്തോടെ ലോക റാങ്കിങ്ങിലെ ആദ്യ പത്തിലെത്താന്‍ പ്രഗ്നാനന്ദയ്ക്ക് സാധിച്ചു.

നേരത്തെ ഇതേ ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണേയും പ്രഗ്നാനന്ദ പരാജയപ്പെടുത്തിയിരുന്നു. ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ ആദ്യമായാണ് കാള്‍സണെ പ്രഗ്‌നാനന്ദ തോല്‍പ്പിക്കുന്നത്. വിജയത്തോടെ പ്രഗ്നാനന്ദ ടൂര്‍ണമെന്റില്‍ മുന്നിലെത്തുകയും ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*