
മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ 10 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. ഡോളറിനെതിരെ 86.85 എന്ന നിലയിലാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
മൂന്ന് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്നലെ നഷ്ടത്തിലാണ് രൂപ വ്യാപാരം അവസാനിച്ചത്. മൂന്ന് ദിവസത്തിനിടെ ഒരു രൂപയുടെ അടുപ്പിച്ചാണ് ഇന്ത്യന്‍ കറന്‍സി നേട്ടം ഉണ്ടാക്കിയത്. എന്നാല്‍ ഇന്നലെ മൂല്യത്തില്‍ 16 പൈസയുടെ നഷ്ടമാണ് ഉണ്ടായത്. 86.95 എന്ന നിലയിലാണ് ഇന്നലെ രൂപ ക്ലോസ് ചെയ്തത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ സ്വാധീനിച്ചത്.
ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടത്തിലായിരുന്ന രൂപ ഓഹരി വിപണിയിലെ ഇടിവില്‍ തട്ടിയാണ് വീണത്. അതിനിടെ തുടര്‍ച്ചയായി ആറുദിവസം നഷ്ടം നേരിട്ട ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് മുന്നേറിയത്. ബാങ്ക് ഉള്‍പ്പെടെയുള്ള സ്റ്റോക്കുകളില്‍ ഉണ്ടായ മുന്നേറ്റമാണ് വിപണിയില്‍ പ്രതിഫലിച്ചത്.
Be the first to comment