
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 14 പൈസയുടെ നേട്ടമാണ് കൈവരിച്ചത്. 86.50 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.ഡോളര്‍ ദുര്‍ബലമാകുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് കരുത്തുപകരുന്നത്. ഇന്നലെ 33 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്.
അതിനിടെ ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. സെന്‍സെക്‌സ് 75,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് അരികിലാണ്. ആഴ്ചകളുടെ വ്യത്യാസത്തില്‍ സെന്‍സെക്‌സ് ഏകദേശം പതിനായിരത്തോളം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 23000ല്‍ താഴെയാണ്.
Be the first to comment