ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ പത്തുപൈസയുടെ നഷ്ടം നേരിട്ടത്തോടെ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി.ഒരു ഡോളറിന് 85.25 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്.
വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഓഹരി വിപണി അനുകൂലമായിട്ടും രൂപയ്ക്ക് രക്ഷ ഉണ്ടായില്ല. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് പുറമേ അസംസ്‌കൃത എണ്ണ വില കൂടുന്നതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായതായി വിപണി വിദഗ്ധര്‍ പറയുന്നു. ചൊവ്വാഴ്ച നാലു പൈസയുടെ നഷ്ടത്തോടെ 85.15 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.
അതിനിടെ ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. 455 പോയിന്റിന്റെ നേട്ടത്തോടെ 78,800 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.
Be the first to comment