റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ത്യന്‍ ഓഹരി വിപണിയുടെ കുതിപ്പ്

ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഇന്ത്യന്‍ ഓഹരി വിപണിയുടെ കുതിപ്പ് തുടരുന്നു. ആദ്യമായി ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 75000 കടന്നു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.

ഏഷ്യന്‍ വിപണി, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണെന്ന റിപ്പോര്‍ട്ടുകള്‍, ലോക്‌സഭ തെരഞ്ഞെടുപ്പ് അടക്കം വിവിധ വിഷയങ്ങളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്നത്. വ്യാപാരത്തിൻ്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിലാണ്.

ഇന്‍ഫോസിസ്, മാരുതി സുസുക്കി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. 1622 ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ 589 കമ്പനികള്‍ ഇടിവ് നേരിടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിഫ്റ്റി വരുംദിവസങ്ങളിലും മുന്നേറുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. വരുംദിവസങ്ങളില്‍ നിഫ്റ്റി 22,529 പോയിന്റിനും 22,810 പോയിന്റിനും ഇടയില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*