ആഗോള വിപണിയുടെ ചുവടുപിടിച്ച് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ആഗോള വിപണിയുടെ ചുവടുപിടിച്ച് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്.വീണ്ടും 80,000ത്തോട് അടുക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,300 പോയിന്റിന് മുകളിലാണ്.

അമേരിക്കന്‍, ഏഷ്യന്‍ വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കയില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട തൊഴില്‍ കണക്കുകള്‍ പുറത്തുവന്നതാണ് നിക്ഷേപകരുടെ വിശ്വാസം വര്‍ധിക്കാന്‍ സഹായകമായത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചതോടെ, അമേരിക്കന്‍ മാന്ദ്യഭീതി കുറയാന്‍ ഇടയാക്കിയതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

സെന്‍സെക്‌സിലെ 30 കമ്പനികളും നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, പവര്‍ ഗ്രിഡ്, എന്‍ടിപിസി, ടിസിഎസ് തുടങ്ങിയ കമ്പനികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഇന്നലെ 581 പോയിന്റ് നഷ്ടത്തോടെയാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 180 പോയിന്റ് ആണ് ഇടിഞ്ഞത്.

മൂലധനസമാഹരണത്തിന് ഐപിഒ ഇറക്കിയ ഒല ഇലക്ട്രിക് ഓഹരി ഒന്നിന് 76 രൂപയ്ക്ക് വിപണിയില്‍ ലിസ്റ്റ് ചെയ്തു. ഐപിഒയില്‍ 4.27 മടങ്ങ് സബ്‌സ്‌ക്രിപ്ഷനാണ് കമ്പനിക്ക് ലഭിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*