ലോക ചെസ് ചാമ്പ്യൻപട്ടം ഏറ്റുവാങ്ങി ഡി ഗുകേഷ്. ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനെന്ന ചരിത്രനേട്ടത്തോടെയാണ് ഇന്ത്യയുടെ ഗുകേഷ് കിരീടമണിത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചതുരംഗക്കളിയുടെ ചാമ്പ്യൻപട്ടം ഇന്ത്യയിലേക്ക് എത്തുന്നത്. പതിനാല് റൗണ്ട് നീണ്ട ക്ലാസിക്കൽ ഗെയിമിൽ നിലവിലെ ചാമ്പ്യൻ ഡിങ് ലിറനെ അട്ടിമറിച്ച് ഗുകേഷ് ചാമ്പ്യനായത്.
പതിമൂന്ന് റൗണ്ട് വരെ ഒപ്പത്തിനൊപ്പം നിന്ന ശേഷമായിരുന്നു പതിനാലാം റൗണ്ടിൽ അപ്രതീക്ഷിത നീക്കത്തിലൂടെ ഡി ഗുകേഷ് ലോകപട്ടം ചാർത്തിയത്. ലോക ചാമ്പ്യനായ ഗുകേഷിന് സമ്മാനമായി 11.45 കോടി രൂപ ലഭിക്കും. ഡിങ് ലിറന് 9.75 കോടി രൂപയും ലഭിക്കും. മൂന്ന് ജയമുൾപ്പടെ ഏഴരപ്പോയിന്റുമായാണ് ഗുകേഷിന്റെ കിരീടനേട്ടം.
പതിനെട്ടുകാരനായ ഗുകേഷ് പഴങ്കഥയാക്കിയത് 1985ൽ ഗാരി കാസ്പറോവ് 22ആം വയസിൽ കിരീടം നേടിയതിന്റെ റെക്കോർഡ്. വിശ്വനാഥൻ ആനന്ദിന് ശേഷം ഇന്ത്യയിൽ നിന്ന് ലോക ചാന്പ്യനാകുന്ന താരമെന്ന നേട്ടവും ഗുകേഷിന് സ്വന്തം. ഇന്ത്യൻ ചെസ്സിന്റെ വർത്തമാനവും ഭാവിയുമൊക്കെയായി മാറുകയാണ് 18കാരനായ ഗുകേഷ്.
Be the first to comment